2012, ജനു 9

കവി (ഭ്രാന്തന്‍)

പരേതാത്മാക്കള്‍ നിദ്രവിട്ടുണരുമീ
ദുര്‍ഘടസമയത്തെങ്കിലും
ക്ലോക്കിന്‍റെ ടിക്.. ടിക്..
അടുത്ത ദിവസത്തിലേയ്ക്ക് തുടരുന്ന
ഈ മണിക്കൂറിലെങ്കിലും
എനിക്കൊന്നുറങ്ങാനായെങ്കില്‍...

പറിച്ചെടുത്ത ഈ മിടിക്കുന്ന ഹ്രദയം,
രണ്ടായി പിളര്‍ന്ന ഈ മസ്തിഷ്കം
ഇവയൊന്നെടുത്തു മാറ്റൂ..
രക്തമെനിയ്ക്കറപ്പാണ്,
സ്നേഹമെനിക്കു വേദനയാണ്.
ജീവിതമെനിക്കു ക്രൂരതയാണ്.

പൊള്ളിച്ച സ്പര്‍ശനങ്ങള്‍,
വഞ്ചനയുടെ തൂക്കുമരങ്ങള്‍,
സ്വപ്നങ്ങളവിടെ വിജനമാണ്.

ഹ.. ഹ.. ഹ.. കവി
അര്‍ക്കും മനസിലാകാത്ത ഭാഷ.
ചിന്തകളാല്‍ വെറുക്കപ്പെട്ട
ശപിക്കപ്പെട്ട ഭ്രാന്തന്‍.

5 അഭിപ്രായങ്ങൾ:

  1. മനസ്സിലെ ഈ അഗ്നി കെടാതെ സൂക്ഷിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്‌, അക്ഷരത്തെറ്റുകൾ സ്വയം തിരുത്തണം.
    ആശം സകൾ

    മറുപടിഇല്ലാതാക്കൂ
  3. ദിവസവും മിനിമം 4 മണിക്കൂർ എങ്കിലും ഉറങ്ങിയില്ലെങ്കിൽ ഏത് കവിയുടെയും അവസ്ഥ ഇതു തന്നെ......:)

    മറുപടിഇല്ലാതാക്കൂ
  4. ധനികനും ദരിദ്രനും, ആതുരനും അരോഗദൃഢഗാത്രനും, ഉന്നതനും അധഃസ്ഥിതനും സമാനമായി കണ്ടുവരുന്ന ഒരു അംശം മനസ്സുഖരാഹിത്യമാണ് .....അത് കവിക്കും ബാധകമാണ്.

    അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ

                                 ഒരു ചിത്രമോ നമ്മള്‍ സ്വയം രേഖപെടുത്തുന്ന ചില  വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ   അങ്...